എന്റെ ഈ കൊച്ചു ലോകത്തേക്ക് എല്ലാവര്‍ക്കും സ്വാഗതം....

Monday, February 20, 2012

വീട്‌ സുന്ദരമാക്കാന്‍ wall cladding


വീടായാല്‍ പെയിന്റ് ചെയ്യണമെന്നത് പഴയ സങ്കല്പം. പെയിന്റില്ലാതെ തന്നെ ഭിത്തി സുന്ദരമാക്കാന്‍ ഒരു വഴിയുണ്ട്. അതാണ് വാള്‍ ക്ലാഡിങ്ങ്. ഇതിനു ചെലവ് കുറവാണ്, വളരെ പെട്ടെന്ന് ചെയ്യാം.
വീടിനകത്തും പുറത്തും ഒരു പോലെ വാള്‍ക്ലാഡിങ്ങ് സാധ്യമാണ്. വിവിധയിനം നാച്വറല്‍ സ്റ്റോണുകളുടെ പാളികളാണ് ഇതിന് ഉപയോഗിക്കുന്നത്. പല വര്‍ണപാളികള്‍ സിമന്റ് ചാന്തുപയോഗിച്ച് ഭിത്തിയില്‍ ഒട്ടിക്കും. സമചതുരാകൃതിയിലും ലെയറായും ബ്രോക്കണ്‍ ഡിസൈനായും പാളികള്‍ ഒട്ടിക്കാറുണ്ട്. എക്‌സ്റ്റീരിയര്‍ വാള്‍ക്ലാഡിങ്ങ് ഈര്‍പ്പവും പായലും തടയും.

വാള്‍ ക്ലാഡിങ്ങില്‍ നാച്വറല്‍ സ്റ്റോണ്‍ മികച്ചതാണ്. മാര്‍ബിള്‍, ഗ്രാനൈറ്റ്, ലൈംസ്‌റ്റോണ്‍ എന്നിവയാണ് കൂടുതല്‍ ഉപയോഗിക്കുന്ന നാച്വറല്‍ സ്‌റ്റോണ്‍. സ്ലേറ്റ് സ്‌റ്റോണുകളും സാന്‍ഡ് സ്‌റ്റോണുകളും ഈ ഗണത്തില്‍ പെടുന്നു. വീടിന് പുറം ഭാഗവും കിച്ചണും ബാത്ത്‌റൂം എല്ലാം മനോഹരമാക്കാന്‍ സാന്‍ഡ് സ്‌റ്റോണ്‍ കൊള്ളാം. സ്റ്റോണ്‍ വാള്‍ ക്ലാഡിങ്ങ് വളരെക്കാലം ഈടുനില്ക്കും.
പ്ലാസ്റ്റിക് വാള്‍ ക്ലാഡിങ്ങ് ചൂട്, തണുപ്പ്, ഈര്‍പ്പം എന്നിവയെ തടയും. വളരെ വേഗം വൃത്തിയാക്കാനുമാകും. മനോഹരമായി പോളീഷ് ചെയ്‌ത ഹൊറിസോണ്ടല്‍ ബോര്‍ഡുകളും പാനലുമാണ് ടിമ്പര്‍ ക്ലാഡിങിലുള്ളത്. കോണ്‍ക്രീറ്റ് ക്ലാഡിങ്ങില്‍ പാനലോ ടൈലോ ആണ് ഉപയോഗിക്കുന്നത്. ചെലവ് കുറവാണ്, ഈടു നില്‍ക്കും, കുറഞ്ഞ മെയ്ന്റനന്‍സ് മാത്രം മതി. ഭിത്തി തേച്ചിട്ടില്ലെങ്കിലും സിമന്റ് വച്ച് ഇത് പതിപ്പിക്കാം.
ബ്രിക്ക് ക്ലാഡിങ്ങില്‍ വ്യത്യസ്ത നിറത്തിലുള്ള ഡിസൈനുകള്‍ ഉണ്ട്. ലൈറ്റ് വെയ്റ്റാണ്, ഇതിനും കാര്യമായ അറ്റകുറ്റപ്പണി ആവശ്യമില്ല. മെറ്റല്‍ക്ലാഡിങ്ങില്‍ സ്റ്റീലോ അലുമിനിയമോ ആണ് ഉപയോഗിക്കുന്നത്. പൗഡര്‍ കോട്ടിങ്ങുള്ളതോ ഗാല്‍വനൈസ്‌ഡോ ആയ മെറ്റലാണ് വേണ്ടത്. ഇവിടെയും ധാരാളം കളര്‍ കോമ്പിനേഷനുകളുണ്ട്.


Monday, February 13, 2012

Blogger Widgets